Friday, May 06, 2011

പാവം പാവം സകലകലാവല്ലഭൻ!


ഇത്രയധികം വെറുക്കപ്പെട്ട ഒരു വ്യക്തി ഈ സൈബർ കാലത്ത് വേറെയുണ്ടാവില്ല. സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ പാട്ട് തന്നെ കണ്ട ഏവരും ഒരേ സ്വരത്തിൽ പറഞ്ഞത്, ഇവൻ സിത്സിലാക്കാരന് യുട്യൂബിൽ ഉണ്ടായ ജാരസന്തതിയാണെന്നാണ്. മറ്റു പലരേയും പോലെ ഞാനും പണ്ഡിറ്റിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്. ആയിരക്കണക്കിന് പച്ചത്തെറികളേറ്റുവാങ്ങിയ സിത്സില എത്രയോ ഭേദമെന്ന നിലയിൽ പിന്നീട് വിലയിരുത്തപ്പെടുകയും ചെയ്തു. പണ്ഡിറ്റിനെ കബളിപ്പിച്ചുകൊണ്ട് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടെലഫോൺ ഇന്റർവ്യൂ കേട്ടാൽ നമുക്കയാളോട്‌  സത്യത്തിൽ സഹതാപമേ തോന്നൂ. തന്നെ പരിഹസിക്കുന്നതുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത വെറുമൊരു നാട്ടിൻ പുറത്തുകാരൻ വിഡ്ഡിയെ നമുക്കതിൽ കാണാം. പാവം പാവം രാജകുമാരൻ എന്ന സിനിമയിലെ  ശ്രീനിവാസൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഈ കലാകാരൻ. സ്വന്തം കുറവുകളും, കഴിവുകേടുകളും മനസ്സിലാക്കാതെ വിപ്ലവം സൃഷ്ടിക്കാനിറങ്ങിയ ഒരു പാവം..(ആണോ... ആ..) ഓരോ അഭിമുഖത്തിലും വഞ്ചിക്കപ്പെടുന്ന പണ്ഡിറ്റ് അതൊന്നും

ഒരിക്കലും മനസ്സിലാക്കാതെ തന്റെ ‘ആരാധകരെ’ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ച തന്നെ ദയനീയമാണ്. കൂടെ നിന്ന് ഒറ്റുകൊടുത്ത്‌ അയാളുടെ പണം പിടുങ്ങുന്നവന്മാരെയാണ് യഥാർത്ഥത്തിൽ കൂമ്പിനിട്ടു കുത്തേണ്ടത്.  അയാളുടെ ആഗ്രഹങ്ങൾ അയാളുടെ പോക്കറ്റിലെ പണം കൊണ്ട് സാധിച്ചു നിർവൃതി അടയട്ടെ. നമുക്കെന്ത്...?  ഇന്റർനെറ്റിനെക്കുറിച്ചോ, യുട്യൂബിനെക്കുറിച്ചോ യാതൊരു വിവരവും, ധാരണയുമില്ലാത്ത ഒരാളെ സ്വന്തം കൂട്ടുകാരൻ തന്നെ യൂട്യൂബിലിട്ട്‌ മനപ്പൂർവ്വം അവഹേളിച്ച കഥയുടെ പുതിയപതിപ്പാണ് കൃഷ്ണനും രാധയും. ഇനിയും ആർക്കും പണ്ഡിറ്റ്നെ എപ്പോൾ വേണമെങ്കിലും പറ്റിക്കാം, അതയാൾ ഒരിക്കലും തിരിച്ചറിയാതെ തീർച്ചയായും നിങ്ങളെ വിശ്വസിക്കും, നിങ്ങൾക്കും അവസരം തരും. ഏപ്രിൽ ഫൂൾ എന്ന ജഗദീഷിന്റെ സിനിമ നല്ലൊരു ഓർമ്മപ്പെടുത്തലാണ്.  അയാളുടെ കഴിവുകേടുകൾ അയാളെ ബോധ്യപ്പെടുത്താതെ, തെറ്റുകൾ തിരുത്തിക്കൊടുക്കാതെ പ്രോത്സാഹിപ്പിച്ച് (?) പണ്ഡിറ്റിന്റെ പോക്കറ്റ് കാലിയാക്കാനും, കോമാളിയാക്കാനും അവസരം മുതലെടുത്ത സഹപ്രവർത്തകർ വൈകാതെ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാതിരുന്നാൽ മതി. ഇതുവരെ സീരിയസ്സായി ചെയ്തുകൂട്ടിയതൊക്കെ ലോകത്തെ പൊട്ടിച്ചിരിപ്പിച്ച എമണ്ടൻ തമാശകളായിരുന്നൂവെന്ന് എന്നെങ്കിലും അയാൾ മനസ്സിലാക്കും. ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ വിഡ്ഡി താനായിരുന്നു എന്ന് തിരിച്ചറിയപ്പെടുമ്പോൾ ഒരു പക്ഷെ ആ സാധു തൂങ്ങിച്ചത്തേക്കാം. എങ്കിലും ഒരുപാട്‌ മോഹങ്ങളുമായി സിനിമയെ സ്വപ്നം കണ്ടിരുന്ന അയാൾ യുട്യൂബിലെങ്കിലും ശിഷ്ടകാലം ജീവിച്ചുതീർക്കും, നമ്മളെ എക്കാലവും ചിരിപ്പിച്ചുകൊണ്ട്...! അതിനുള്ളിൽ പുതിയൊരു ഹരിശങ്കറും, പണ്ഡിറ്റുമൊക്കെ പിന്നെയും, പിന്നെയും ആഘോഷിക്കപ്പെടാൻ നമുക്കുവേണ്ടി വരാതിരിക്കില്ല. പരിഹാസം ഒരുപരിധിവരെ നമുക്കാസ്വദിക്കാം, ഒരു പരിധി വരെ മാത്രം. ഒരു മന്ദബുദ്ധിയെ തുടർച്ചയായി പരിഹസിക്കുന്ന പ്രബുദ്ധരായവർ സഹിഷ്ണുത കാട്ടുന്നതിൽ ഇനിയും പ്രബുദ്ധത നേടേണ്ടിയിരിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ പ്രമാദമായ അഭിമുഖങ്ങൾ

16 comments:

ഉമേഷ്‌ പിലിക്കോട് said...

എന്തൊക്കെയായിരുന്നു മലപ്പുറം കത്തി , നാടന്‍ ബോംബ്‌ , അങ്ങനവാടി , കൃഷ്ണനും രാധയും ... അവസാനം ... ആയി എന്നാണോ പറഞ്ഞു വരുന്നത് ..?!!

പണിക്കരാശാനെ... നിങ്ങളും പുള്ളിയെ ഇന്റര്‍വ്യൂ ചെയ്തോ ?(വല്ലയിടത്തും വെച്ച് നേരില്‍ കണ്ടോ ?) അത്രയ്ക്ക് മന്ദബുദ്ധി ആണോ ആള്‍ ?

സുനിൽ പണിക്കർ said...

ഞാൻ കണ്ടിട്ടില്ല ഉമേഷേ, ഫോൺ ചെയ്യാൻ മാത്രം വിവരദോഷിയുമല്ല. ഇയാൾ മന്ദബുദ്ധിയാണോ എന്നറിയാൻ ഒന്നു വിളിച്ചിട്ട്, ഒ.എൻ.വി കുറുപ്പിനെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിക്കുക.

‘ഒ.എൻ.വി യെപ്പോലുള്ള പുതിയ പയ്യന്മാർ സംവിധാനരംഗത്തേയ്ക്ക് വരുന്നത് നല്ല കാര്യം തന്നെയാണ്. ആ ചെക്കന്റെ സിനിമകൾ ഞാനധികം കണ്ടിട്ടില്ല‘
സന്തോഷിന്റെ മറുപടി ഇങ്ങനെയായിരിക്കും.

ഉമേഷ്‌ പിലിക്കോട് said...

ഹ ഹ ഹ !!

ഇന്റര്‍വ്യൂ കേട്ടു ബോധ്യമായി !! ഹോ എന്നാലും...

Firefly said...

എല്ലാം കേട്ടു...കഷ്ടം!!! ഒരു സംശയം മാത്രം ബാക്കി..ശരിക്കും മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുന്നതോ..?

സുനിൽ പണിക്കർ said...

ആ.. ആർക്കറിയാം...!!!

അലി said...

കയ്യിൽ കുറെ കാശുണ്ടാവും... അത് മുതലെടുക്കാൻ പറ്റിയ ചങ്ങാതിമാരും! ഒരാൾക്ക് ഒറ്റയ്ക്ക് ഇതൊക്കെ കാട്ടിക്കൂട്ടാൻ കഴിയില്ലല്ലോ.

വരവൂരാൻ said...

എത്ര പെട്ടെന്നാ ഒരോരുത്തർ സെലിബ്രിറ്റികൾ ആവുന്നത്‌

കൂതറHashimܓ said...

!

ഹരികുമാർ പ്രണവം said...

ചെയ്തുകൂട്ടിയതിന്റെ നിലവാരം തിരിച്ചറിയാനുള്ള കഴിവെങ്കിലും ഉണ്ടായാലല്ലേ ആത്മഹത്യയ്ക്കൊരുമ്പെടൂ..
നല്ല പോസ്റ്റ്..

ഹരികുമാർ പ്രണവം said...

ഇവൻ സെലിബ്രിറ്റി ആയെങ്കിൽ അതിനൊക്കെ ഉത്തരവാദി നമ്മളൊക്കെയല്ലാതെ മറ്റാരുമല്ല.

BiChooS said...

:)
:(

Villagemaan said...

മഹാപാപം...എന്നെ പറയാനുള്ളൂ!

( ആല്‍ബം ഇറക്കിയ കാര്യമാ ഉദ്ദേശിച്ചത് ഹ ഹ )

വേദ വ്യാസന്‍ said...

ആല്‍ബമല്ലല്ലോ സിനിമയല്ലേ "കൃഷ്ണനും രാധയും", എംജി ശ്രീകുമാറും ചിത്രയുമെല്ലാം പാടിയിട്ടുമുണ്ട്

ഖാന്‍പോത്തന്‍കോട്‌ said...

എല്ലാ പേർക്കും യേശുദാസ്‌ ആകാനും മമ്മൂട്ടി ആകാനും കഴിയില്ലല്ലോ..!! സന്തോഷിനെ കൊണ്ടാകുന്നത്‌ അയാൽ ചെയ്യുന്നു. മറ്റുള്ളവർ ഇഷ്ടപ്പെട്ടില്ല എന്നുകരുതി തന്റെ ഉള്ളിലെ കാലാഹൃദയം അയാൾ മൂടി വെയ്ക്കാൻ തയ്യാറല്ല. എന്തിനെല്ലാരും അയാൽക്കു പിറകെ ഇങ്ങനെ...!! ശ്ശെ ഇതായിരുന്നു അയാളുടെ അഭിമുഖം പുറത്ത്‌ വരുന്നതു വരെ ഞാൻ കരുതിയിരുന്നത്‌. പക്ഷെ.... ഇതു അയാൽ രണ്ടും കൽപ്പിച്ച്‌ ഇറങ്ങിയിരിക്കുകയാണു. രക്ഷയില്ല..!!ഒരു നാൾ ഇയാളും ഉദയനാണു താരം സിനിമയിലെ ശ്രീനിവാസനായി മാറുമോ..?

sunil panikker said...

ആൽബമെന്ന്‌ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല വ്യാസാ..
സത്യത്തിൽ ആ പാട്ടുകളെക്കുറിച്ചോ, സിനിമയെക്കുറിച്ചോ അല്ല ഞാനെഴുതിയത്, പുള്ളിക്കാരനെ മൊബൈലിലൂടെ ആരാധകനെന്ന് പറഞ്ഞ് നിരന്തരം കബളിപ്പിക്കുന്നതിനെക്കുറിച്ചാണ്.

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരും ഇവിടുണ്ടേ .ഇപ്പോള്‍ ഹൌസ് ഫുള്ളായി ഓടുന്ന ത്രീ കിങ്സിലെ പാട്ടുകളിലും ഭേദമല്ലേ പണ്ഡിറ്റ്ജിയുടെ പാട്ടുകള്‍ ,മനസ്സ് തുറന്ന് ചിരിക്കനുള്ള വക അവയിലില്ലേ....
ടെലി ഫോണ്‍ അഭിമുഖങ്ങളില്‍ മന്ദ ബുദ്ധി പോലെ അഭിനയിച്ച് ഉള്ള തെറിയെല്ലാം വാങ്ങി ക്കൂട്ടുന്ന പണ്ഡിറ്റ്ജി ആരാ മോന്‍.......ഞങ്ങളുടെ സൈറ്റില്‍ വന്ന് ഫോളോവറാകൂ, വയറു നിറയെ ചിരിക്കാനുള്ള വക അവിടെ കിട്ടും